തിരുവനന്തപുരം: ഓണാട്ടുകര മേഖലയുടെ പൈതൃകവും കൃഷി രീതികളും ഉത്സവങ്ങളും തനത് കലാരൂപങ്ങളുമെല്ലാം കോർത്തിണക്കി ഒരു ടൂറിസം സർക്യൂട്ട് വികസിക്കുന്ന കാര്യം പരിഗണനയിലാണെന്ന് എം.എസ്. അരുൺകുമാറിന്റെ സബ്മിഷന്റെ മറുപടിയായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു
താമരക്കുളം പഞ്ചായത്തിലുൾപ്പെട്ട വയ്യാങ്കരച്ചിറ ഒരു വിനോദ സഞ്ചാര കേന്ദ്രമായി ഇതിനോടകം തന്നെ ടൂറിസം വകുപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആലപ്പുഴ മെഗാ സർക്യൂട്ട് പദ്ധതിയിലുൾപ്പെടുത്തി വയ്യാങ്കരച്ചിറയിൽ ടോയ്‌ലറ്റ് ബ്ലോക്ക്, റെയിൻഷെൽട്ടർ, വാക്ക് വേ ,ബോട്ട് ജെട്ടി,കുട്ടികളുടെ കളിസ്ഥലം, ലൈറ്റിംഗ് എന്നിവ നിർമ്മിച്ചിട്ടുണ്ട്.
വള്ളിക്കുന്നംചിറയെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്ന പദ്ധതിക്ക് 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.