ചിറയിൻകീഴ് : സമഗ്ര ശിക്ഷാ കേരള ബി.ആർ.സി കൾ വഴി നടപ്പിലാക്കുന്ന പ്രീപ്രൈമറി ശാക്തീകരണ പദ്ധതിയായ 'താലോലം' പദ്ധതിയുടെ സ്‌കൂൾതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വെയിലൂർ ഗവ.ഹൈസ്‌കൂളിൽ അഴൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ആർ.അനിൽ നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റ് ടി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.പ്രീ പ്രൈമറി കുട്ടികൾക്കായി പഠനോപകരണങ്ങളും കളിക്കോപ്പുകളും സംഗീതോപകരണങ്ങളും സജ്ജമാക്കിയ ക്ലാസ് മുറിയാണ് താലോലം പദ്ധതിയിലൂടെ ഒരുക്കിരിക്കുന്നത്.വാർഡ് അംഗം ലതികാ മണിരാജ് ,കണിയാപുരം ബ്ലോക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജി.വി.സതീഷ് ,സ്‌കൂൾ ഹെഡ്മിസ്ട്രസ് അനിതാബായി എ.എസ് , സീനിയർ അസിസ്റ്റന്റ് സജീന ഷാഫി,സ്റ്റാഫ് സെക്രട്ടറി ബിജു.പി.എബ്രഹാം,വിദ്യാരംഗം കൺവീനർ ജെ.എം.റഹിം എന്നിവർ സംസാരിച്ചു . പ്രീപ്രൈമറി അദ്ധ്യാപകരായ ഷൈജ വി.എസ് , ബീന.എം.എൻ , ആശ.പി എന്നിവർ നേതൃത്വം നൽകി.