park

തിരുവനന്തപുരം: മികവിന്റെ മൂന്നുപതിറ്രാണ്ടുകൾ പിന്നിട്ട് രാജ്യത്തെ ആദ്യ ഐ.ടി പാർക്കായ ടെക്‌നോപാർക്ക്. ടെക്‌നോപാർക്കിന്റെ 31ാം പിറന്നാളായിരുന്നു ഇന്നലെ. കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായ, നിക്ഷേപ മേഖലയായ ഐ.ടിയുടെ കുതിപ്പിന് നാന്ദികുറിച്ചതും ഇപ്പോഴും നയിക്കുന്നതും ടെക്‌നോപാർക്കാണ്.

ഇലക്ട്രോണിക്‌സ് ടെക്‌നോളജി പാർക്‌സ് കേരള എന്ന ഔദ്യോഗിക പേരിൽ 1990 ജൂലായ് 28നാണ് പ്രവർത്തനം തുടങ്ങിയത്. അമേരിക്കയിലെ ആപ്പിൾ ആസ്ഥാനം കണ്ട ഇ.കെ. നായനാരുടെ ചിന്തയാണ് ടെക്‌നോപാർക്കിലൂടെ യാഥാർത്ഥ്യമായത്. വിവിധ ഫേസുകളിലായി 460 ഐ.ടി, ഐ.ടി അനുബന്ധ കമ്പനികളും 63,000 ജീവനക്കാരുമുണ്ട്. കൊവിഡ് പ്രതിസന്ധിയെ മറികടന്നാണ് ഏറ്റവും പുതിയ ക്രിസിൽ റേറ്റിംഗിൽ ടെക്‌നോപാർക്കിന് എ പ്ലസ് സ്‌റ്റേബിൾ എന്ന ഉയർന്ന റേറ്രിംഗ് ലഭിച്ചത്.

രാജ്യത്തെ ഐ.ടി വിപ്ലവത്തിന്റെ പ്രതീകമായിരുന്നു ടെക്‌നോപാർക്ക്. കാര്യവട്ടം വൈദ്യൻകുന്നിലെ കാടുപിടിച്ച പ്രദേശം തെളിച്ചെടുത്താണ് അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കിയത്. 5000 തൊഴിലവസരങ്ങളായിരുന്നു ആദ്യകാല ലക്ഷ്യം. 670 ഏക്കറിൽ വ്യാപിച്ച ടെക്‌നോപാർക്ക് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ മൂന്നാംഘട്ട വികസനത്തിന്റെ പാതയിലാണ്. വളർച്ചയുടെ വിവിധ പടവുകൾ കയറിയ ടെക്‌നോപാർക്ക് തിരുവനന്തപുരത്തിന് പുറത്തേക്കും വികസിച്ചു. ഉപഗ്രഹ പാർക്കായി കൊല്ലത്തും ടെക്‌നോപാർക്കുണ്ട്. ഐ.ടി രംഗത്ത് പുതിയ കുതിപ്പിന് തുടക്കമിട്ട് ടെക്‌നോസിറ്റി എന്ന പേരിൽ ഒരു ഇന്റഗ്രേറ്റഡ് ഐ.ടി ടൗൺഷിപ്പാണ് ടെക്‌നോപാർക്കിന്റെ ഏറ്റവും പുതിയ വികസന പദ്ധതി.


ഒരു കോടി


ചതുരശ്ര അടി വിസ്തൃതിയിൽ ഐ.ടി ഓഫീസ് സൗകര്യം

മൂന്ന് ഫേസുകളിലായി ടെക്‌നോപാർക്കിലുണ്ട്