തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം സ്‌പെഷ്യൽ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ രാവിലെ 8.30ന് ഇടപ്പഴഞ്ഞി ജംഗ്ഷനിലെ റേഷൻ കടയിൽ മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. ആഗസ്റ്റ് 16 വരെയാണു കിറ്റ് വിതരണം. മുൻ മാസങ്ങളിലേതുപോലെ എ.എ.വൈ, മുൻഗണന, മുൻഗണനേതര സബ്‌സിഡി, മുൻഗണനേതര നോൺ സബ്‌സിഡി എന്ന ക്രമത്തിലായിരിക്കും കിറ്ര് വിതരണം.