കോവളം:പെട്രോൾ,ഡീസൽ,പാചകവാതക വില വർദ്ധനവിനെതിരെയും കൃഷിനാശം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും വേണ്ടി അഖിലേന്ത്യാ കിസാൻ സഭ കോവളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ,കാഞ്ഞിരംകുളം പോസ്റ്റ് ഓഫീസിന് മുന്നിൽസമരം നടത്തി. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പൂവാർ അനിൽ അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗം എം.എച്ച് സലിം, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി സി.കെ സിന്ധു രാജൻ, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പൂവാർ ഷാഹുൽ,മണ്ഡലം സെക്രട്ടറി സി.എസ് രാധാകൃഷ്ണൻ, കഴിവൂർ സുരേന്ദ്രൻ, ദേവരാജൻ,വിപിൻ കുമാർ എന്നിവർ നേതൃത്വം നൽകി.