പാറശാല:ബി.ഡി.ജെ.എസ് വെള്ളറട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോണുകളുടെ വിതരണവും,കൊവിഡ് ദുരിത നിവാരണ പദ്ധതിയുടെ ഭാഗമായ ഭക്ഷ്യകിറ്റ് വിതരണവും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അജി എസ്.ആർ.എം ഉദ്‌ഘാടനം ചെയ്തു.മുരുകൻ എസ്.കെ.ആറാട്ടുകുഴി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് വിപിൻ രാജ്,ജില്ലാ സെക്രട്ടറിമാരായ ആലച്ചക്കോണം ആർ.ഷാജി,വർക്കല ശിവൻ,പാറശാല മണ്ഡലം നേതാക്കളായ കുഴിയാർ രവി,തേരണി സന്തോഷ്, കുന്നത്തുകാൽ ദിവാകരൻ,പന്നിമല കരുണാകരൻ,തേരണി വിവേകാനന്ദൻ,പ്രീതകുമാരി,ചിറയക്കോട് ബിന്ദു തുടങ്ങിയ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.