veena

തിരുവനന്തപുരം : കൊവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തിൽ ഓണക്കാലം കൂടി വാരാനിരിക്കുന്നതിനാൽ അടുത്ത മൂന്നാഴ്ച കൂടുതൽ ജാഗ്രത ആവശ്യമെന്ന് വീണ ജോർജ്. നിലവിൽ സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗമെന്ന സൂചനയില്ലെന്നും രണ്ടാം തരംഗത്തിന്റെ ഭാഗമായുള്ള വർദ്ധനവാണ് ഇപ്പോഴുണ്ടാകുന്നതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. പരമാവധി കൊവിഡ് കേസുകൾ കണ്ടെത്താനായി പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും. വാക്‌സിനേഷൻ പ്രവർത്തനങ്ങൾ നല്ല രീതിയിലാണ് നടക്കുന്നതെന്നും, ആൾക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അ​ഞ്ചു​ ​പേ​ർ​ക്ക് ​കൂ​ടി​ ​സി​ക്ക

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​അ​ഞ്ചു​ ​പേ​ർ​ ​കൂ​ടി​ ​സി​ക്ക​ ​വൈ​റ​സ് ​ബാ​ധി​ത​രാ​യി.​ ​തി​രു​വ​ന​ന്ത​പു​രം​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​സ്വ​ദേ​ശി​ ​(53​),​ ​പേ​ട്ട​ ​സ്വ​ദേ​ശി​നി​ ​(44​),​ ​നേ​മം​ ​സ്വ​ദേ​ശി​നി​ ​(27​),​ ​വെ​ള്ള​യ​മ്പ​ലം​ ​സ്വ​ദേ​ശി​നി​ ​(32​),​ ​എ​റ​ണാ​കു​ള​ത്ത് ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​നി​ ​(36​)​ ​എ​ന്നി​വ​ർ​ക്കാ​ണ് ​രോ​ഗം​ ​ബാ​ധി​ച്ച​ത്.​ ​ഇ​തോ​ടെ​ ​സം​സ്ഥാ​ന​ത്ത് ​ആ​കെ​ 61​ ​പേ​ർ​ക്ക് ​സി​ക്ക​ ​വൈ​റ​സ് ​സ്ഥി​രീ​ക​രി​ച്ചു.​ ​ഏ​ഴു​പേ​രാ​ണ് ​പേ​രാ​ണ് ​നി​ല​വി​ൽ​ ​രോ​ഗി​ക​ളാ​യു​ള്ള​ത്.