തിരുവനന്തപുരം: കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റേയും കേരള ഗ്രാമീണ ബാങ്ക് ഓഫീസ് യൂണിയന്റേയും ആഭിമുഖ്യത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി ഗ്രാമീണ ബാങ്ക് ജീവനക്കാർ പണിമുടക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. മുഴുവൻ തസ്തികളിലേക്കും നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും, മെച്ചപ്പെട്ട തൊഴിൽ സാഹചര്യമുണ്ടാക്കണമെന്നുമാണ് ആവശ്യം.