തിരുവനന്തപുരം : കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ.ടി മന്ത്രാലയം സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിംഗ് ഇന്നവേഷൻ ചലഞ്ചിലെ വിജയിയായ ടെക്‌ജെൻഷ്യയ്ക്ക് ഒരു കോടിയുടെ സമ്മാനം കൈമാറി. കേന്ദ്ര ഐ.ടി സെക്രട്ടറി ഡോ. അജയ്പ്രകാശ് സാഹ്നിയിൽ നിന്ന് ടെക്‌ജെൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ചലഞ്ചിൽ പങ്കെടുത്ത ആയിരത്തി എണ്ണൂറോളം കമ്പനികളെ പിന്തള്ളിയാണ് ചേർത്തല ഇൻഫോ പാർക്കിലെ ടെക്‌ജെൻഷ്യ വിജയിച്ചത്. കേരളത്തിലെ ഒരു സ്റ്റാർട്ട് അപ് നേടുന്ന ഏറ്റവും വലിയ വിജയമാണിത്.