കൊട്ടാരക്കര: വെളിയം ഗ്രാമപഞ്ചായത്ത് കളപ്പില വാർഡംഗം, ഓടനാവട്ടം കളപ്പില കാർത്തിക വീട്ടിൽ അനിൽകുമാറിന്റെ ഭാര്യ ഇന്ദുകല അനിൽ (46, സി. പി. എം) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇന്ദുകലയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.
മക്കൾ: അഭിനവ്, അപർണ.