kariya

തിരുവനന്തപുരം: ഓണത്തിന് അവശ്യസാധനങ്ങൾ ഓൺലൈനിലൂടെ വീട്ടിലെത്തിക്കാനായി കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളുടെ സംരംഭം. ഇതിനായി തയ്യാറാക്കിയ 'ഫെസ്റ്രീവ്സ് " എന്ന് പേര് നൽകിയിട്ടുള്ള ആപ്ലിക്കേഷന്റെ ഉദ്ഘാടനം ആദ്യ ഓർഡർ നൽകിക്കൊണ്ട് മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. കെ.എസ്.ഡബ്ല്യു.ഡി.സി മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സി, കെ.യു.ബി​.ഐ.ഐ.സി​ മാനേജിംഗ് ഡയറക്ടർ മനോജ് ചങ്ങാട് എന്നിവർ വി​ശി​ഷ്ട അതി​ഥി​കളായി​ പങ്കെടുത്തു. ലോക്ക്ഡൗൺ​ പശ്ചാത്തലത്തി​ൽ ഓണത്തി​ന് ആവശ്യമായ സാധന സാമഗ്രികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി വാങ്ങുന്നതിന് വളരെ ഉപകാരപ്രദമാണ് ഈ ആപ്ലിക്കേഷനെന്ന് മേയർ പറഞ്ഞു. ഓണക്കോടിയും പൂക്കളും ഓണത്തപ്പനും സദ്യക്കിറ്റും തുടങ്ങി ഓണത്തിന് ആവശ്യമുള്ള എല്ലാ സാധനങ്ങളും അതിവേഗം വീടുകളിൽ ലഭ്യമാക്കുന്നതിന് ഫെസ്റ്രീവ്സ് സഹായകരമാകുമെന്ന് സി.ഇ.ഒ പാർവതി പറഞ്ഞു.