sndp

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ കൊവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി. യൂണിയൻ പ്രസിഡന്റ് എ. മോഹൻദാസ് സ്റ്റേഷൻ സർക്കിൾ ഇസ്‌പെക്ടർ രാജേഷ് കുമാറിന് മാസ്‌ക്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയവ കൈമാറി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സുരാജ് ചെല്ലാംകോട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാത്തറ, കമ്മറ്റി അംഗങ്ങളായ രഞ്ജിത്ത് നെടുമങ്ങാട്, വൈശാഖ് കരകുളം, പ്രസാദ് കണക്കോട്, ജിജു കുറ്റിയാണി, ഷാജി കരകുളം തുടങ്ങിയവർ പങ്കെടുത്തു.