തിരുവനന്തപുരം : കൊവിഡ് ബാധിച്ച് മരിച്ച കോങ്ങാട് എം.എൽ.എ കെ.വി.വിജയദാസിന്റെ മകൻ സന്ദീപിന് ഓഡിറ്റ് വകുപ്പിൽ ഒഡിറ്റർ തസ്തികയിൽ നിയമനം നൽകി നൽക്കാർ ഉത്തരവായി. 25കാരനായ സന്ദീപിന് ബിരുദം യോഗ്യത കണക്കാക്കിയാണ് എൻഡ്രി കേഡർ തസ്തികയിൽ നിയമനം നൽകിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കഴിഞ്ഞ ജനുവരി 18ന് തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു വിജയദാസിന്റെ മരണം. തുടർന്ന് ഫെബ്രുവരിയിൽ ചേർന്ന മന്ത്രിസഭായോഗം ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നു.