കിളിമാനൂർ: കേരളത്തിലെ ഏറ്റവും മികച്ച ഇൻസ്ട്രക്ടർക്കുള്ള സംസ്ഥാനതല 'ബെസ്റ്റ് ഇൻസ്ട്രക്ടർ സർവീസ് എക്സലൻസ് അവാർഡ്' ജേതാവായ ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ സീനിയർ ഇൻസ്ട്രക്ടർ എൻ. ഹരികൃഷ്ണനെ ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക ആദരിക്കുകയും സി.പി.എം വിളയ്ക്കാട്ടുകോണം ബ്രാഞ്ചിന്റെ ഉപഹാരം നൽകുകയും ചെയ്തു. ഗോപാലകൃഷ്ണൻ, ശശിധരൻ, മോഹൻ വാലഞ്ചേരി, സലാഹുദ്ദീൻ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ ഏറ്റവും മികച്ച ഇൻസ്ട്രക്ടർക്കുള്ള 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന സംസ്ഥാനതല ബെസ്റ്റ് ഇൻസ്ട്രക്ടർ സർവീസ് എക്സലന്റ് അവാർഡ് ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ സീനിയർ ഇൻസ്ട്രക്ടറായ എൻ. ഹരികൃഷ്ണന് ലഭിച്ചിരുന്നു. എറണാകുളം പഴന്തോട്ടം സർക്കാർ ഹയർ സെക്കൻഡറി അദ്ധ്യാപിക അൽക്കാ സോണിയാണ് ഭാര്യ. മക്കൾ: ചിന്മയ കൃഷ്ണൻ, ചേതൻ കൃഷ്ണ.