dharna

കിളിമാനൂർ: കേന്ദ്ര സർക്കാരിന്റേത് ജനദ്രോഹ നടപടികളാണെന്ന് ആരോപിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കെ.എസ്.ടി.എ പ്രാദേശിക ധർണകൾ സംഘടിപ്പിച്ചു. കിളിമാനൂർ സബ് ജില്ലാതല ധർണ ഉദ്ഘാടനം സി.പി.ഐ ഏരിയ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ നിർവഹിച്ചു.

കെ.എസ്.ടി.എ മുൻ ജനറൽ സെക്രട്ടറി എം. ഷാജഹാൻ, കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ജവാദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.വി. വേണുഗോപാൽ, വി.ആർ. സാബു, എം.എസ്. ശശികല, ആർ.കെ. ദിലീപ് കുമാർ, ഉപജില്ലാ സെക്രട്ടറി സുരേഷ് കുമാർ, ട്രഷറർ ഷമീർ ഷൈൻ എന്നിവർ പങ്കെടുത്തു.