പാലോട്: കേരളകൗമുദി ബോധപൗർണമി സ്നേഹാദരവ് ആഗസ്റ്റ് 14ന് വൈകിട്ട് മൂന്നിന് പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അടൂർ പ്രകാശ് എം.പി, ഡി.കെ. മുരളി എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. കേരളകൗമുദി ഏജന്റുമാരെയും കൊവിഡ് മഹാമാരിയിൽ സാന്ത്വനമായി നിന്ന ആശാവർക്കർമാരെയും ചടങ്ങിൽ ആദരിക്കും. ഒളിമ്പിക്സിൽ ഇന്ത്യൻ ടീം പരിശീലകനായി നാലാമതും രാജ്യത്തെ പ്രതിനിധീകരിച്ച ഏക മലയാളി ദ്രോണാചാര്യ പ്രദീപ് കുമാറിനെയും ചലച്ചിത്ര ടെലിവിഷൻ രംഗത്തെ ചമയ കലാകാരൻ ബാബു പള്ളിപ്പുറത്തിനും ഉപഹാരം നൽകും. എസ്.എസ്.എൽ.സി, പ്ലസ് 2,സി.ബി.എസ്.സി, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും. ഡി.ജി.എം. ചന്ദ്രദത്ത്, സീനിയർ മാനേജർ ( മാർക്കറ്റിംഗ് )​ വിമൽ കുമാർ, സർക്കുലേഷൻ മാനേജർ അനിൽകുമാർ, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ, വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ, കൗമുദി ടി.വി പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂർ, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, പഞ്ചായത്തംഗങ്ങളായ പി. സനിൽകുമാർ, നന്ദിയോട് രാജേഷ്, അരുൺ, സിഗ്നി, കാനാവിൽ ഷിബു, ദീപാ മുരളി, കടുവാച്ചിറ സനൽ, ഏരിയാ മാനേജർ സർക്കുലേഷൻ പ്രദീപ് കാച്ചാണി, വൃന്ദാവനം മാനേജിംഗ്‌ ഡയറക്ടർ ഡോ. അജീഷ് വൃന്ദാവനം, അരുൺ ബാബു, നിസാം ചിതറ, അഭിലാഷ് രാജൻ, മിനീഷ് ശശിധരൻ, സുനി ലാൽ, എം.വി. ഷിജുമോൻ, സുമേഷ്. എം, ആർദ്ര. എസ്. വൃന്ദ, രാഹുൽ, പൂർണിമ എം.എസ് തുടങ്ങിയവർ പങ്കെടുക്കും.