photo

പാലോട്:കൊവിഡ്കാല പ്രതിസന്ധികളിൽ പൊതുജനങ്ങൾക്ക് കൈത്താങ്ങുമായി പേരയം നന്മ സാംസ്കാരികവേദി ആൻഡ് ഗ്രന്ഥശാല. പൊതുവിതരണ വകുപ്പുമായി ചേർന്ന് സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ഗ്രന്ഥശാലാ ആസ്ഥാനത്തെത്തിച്ചു അവശ്യസാധനങ്ങൾ നാട്ടുകാർക്ക് കുറഞ്ഞ വിലയിൽ വാങ്ങാനുള്ള സൗകര്യമൊരുക്കി. തുടർന്നുള്ള മാസങ്ങളിലും ഈ സേവനം ലഭ്യമാക്കും. നന്മ സെക്രട്ടറി എം. ഹരിമോഹൻ, പ്രസിഡന്റ് എം. സ്വരൂപ്, പേരയം ആയിരവില്ലി ക്ഷേത്രം സെക്രട്ടറി പി.എം. മുരളീധരൻ നായർ, പ്രസിഡന്റ് പേരയം സുഭാഷ്, ജി.ടി. അനീഷ്, ജി. ചന്ദ്രമോഹൻ നായർ, എസ്. കരുണാകരൻ നായർ, സുധാകരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.