വർക്കല: പ്ലസ് ടു സയൻസ് വിഭാഗത്തിൽ 1200ൽ 1200 മാർക്ക് വാങ്ങി ഇടവ ഗ്രാമത്തിനഭിമാനമായി ഗീതുവും ദേവപ്രിയയും. ഇരുവരും ഇടവ എം.ആർ.എം.കെ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളാണ്. ഇടവ മാന്തറ എച്ച്.എസ് റോഡിൽ ന്യൂവർക്കും കരയിൽ സുഭാഷ്ചന്ദ്രൻനായരുടെയും പി.ആർ. ജയയുടെയും മകളാണ് ജെ.എസ്. ഗീതു. ഇടവ മാന്തറ എച്ച്.എസ് റോഡ് സരിതാഭവനിൽ സുരേഷ് കുമാറിന്റെയും സരിതാസുഭാഷിന്റെയും മകളാണ് എസ്. ദേവപ്രിയ. മുഴുവൻ മാർക്കും നേടിയതിന്റെ ആഹ്ലാദത്തിലാണ് ഗീതുവും ദേവപ്രിയയും കുടുംബാംഗങ്ങളും നാട്ടുകാരുമെല്ലാം. അഡ്വ. വി. ജോയി എം.എൽ.എ ഇരുവരുടെയും വീടുകളിലെത്തി അനുമോദിച്ചു.