aadharam

വിതുര: ഇന്ത്യാബുക്ക് ഒഫ് റിക്കാർഡ്സിൽ ഇടംനേടിയ തൊളിക്കോട് ആനപ്പെട്ടി സ്വദേശി അശ്വിനെ യൂത്ത്കോൺഗ്രസ് ആനപ്പെട്ടി കടുക്കാമൂട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലകവും പൊന്നാടയും അണിയിച്ച് ആദരിച്ചു. കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു. സൂര്യഗായത്രി അദ്ധ്യക്ഷത വഹിച്ചു. യൂത്ത്കോൺഗ്രസ് ജില്ലാസെക്രട്ടറി റമീസ്ഹുസൈൻ, തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട്ഷാൻ, കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ, ബ്ലോക്ക് സെക്രട്ടറി കെ.എൻ.അൻസർ,യൂത്ത്കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ആർ. വിനേഷ്ചന്ദ്രൻ,വൈസ് പ്രസിഡന്റ് അമൽ പനയ്ക്കോട്, റാഷിദ് ഇരുത്തലമൂല, അമീൻ തുരുത്തി, ശ്രീദേവിവിനേഷ്,അഖിൽ വിതുര,അരുൺ ചെറുകൈത,രതീഷ് കടുക്കാമൂട്,ബിജിൻ,നന്ദന എന്നിവർ പങ്കെടുത്തു.