വെള്ളറട: നിർദ്ധന കുടുംബത്തിനായി വിയന്ന മലയാളി ചാരിറ്റി ഓസ്ട്രിയ ട്രസ്റ്റ് നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. അമ്പൂരി ഗ്രാമപഞ്ചായത്തിലെ തേക്കുപാറ വാർഡിൽ കുളമാംകുഴിയിൽ റോബർട്ടിനും കുടുംബത്തിനുമാണ് ട്രസ്റ്റ് വീടുനിർമ്മിച്ചു നൽകിയത്. തേക്കുപാറ വാർഡ് മെമ്പറായിരുന്ന ലത സുരേന്ദ്രനാണ് രോഗിയായ റോബർട്ടിന് വീടില്ലാത്ത വിവരം ട്രസ്റ്റ് അധികൃതരെ അറിയിച്ചത്. ട്രസ്റ്റ് ചെയർമാൻ മാത്യൂസ് കിഴക്കേ കരയുമായി ബന്ധപ്പെട്ടു. തുടർന്നാണ് വീടുനിർമ്മിക്കാനുള്ള തീരുമാനമുണ്ടായത്. ടാർപ്പകെട്ടിമറച്ച ഷെഡിനുള്ളിലാണ് റോബർട്ട് ഭാര്യ സെലീന റാണി, 12ഉം 10 ഉം വയസുള്ള മക്കളും അന്തിയുറങ്ങിയിരുന്നത്. കഴിഞ്ഞദിവസം വീടിന്റെ താക്കോൽ ദാനം ട്രസ്റ്റ് ട്രഷറർ തോമസ് ഇലഞ്ഞിക്കൽ റോബർട്ടിനേ കൈമാറി. കൊണ്ടകെട്ടി സുരേന്ദ്രൻ, ലത സുരേന്ദ്രൻ, സാബു വാകാന്നി, എം.എം ജോൺ മുരിക്കാനിക്കൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.