residanse

മുടപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണം വാങ്ങുന്നതിന് സംസ്ഥാന സർക്കാരിന്റെ വിദ്യാതരംഗിണി പദ്ധതിപ്രകാരം കിഴുവിലം റസിഡന്റ്‌സ് വെൽഫെയർ സഹകരണ സംഘം പലിശ രഹിത വായ്‌പ വിതരണം ചെയ്തു. സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി.കെ. ഉദയഭാനു ഫോൺ വിതരണോദ്‌ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ചന്ദ്രാനനൻ, സെക്രട്ടറി അബിമോൾ, സംഘം ഭരണസമിതി അംഗങ്ങളായ രാമചന്ദ്രൻപിള്ള, ഷാനവാസ്, ദേവരാജൻ, സത്യദേവൻ, സംഘം ജീവനക്കാരായ സുസ്‌മിത, സരിത, ആശ, സുജിത എന്നിവർ പങ്കെടുത്തു.