ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.സി. ജയശ്രീക്ക് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. യൂണിയൻ ജില്ലാകമ്മിറ്റി അംഗം ആർ. സരിത അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. ഷൈലജാ ബീഗം ജയശ്രീയെ അനുമോദിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ്, ഗ്രാമപഞ്ചായത്തംഗം സജിസുന്ദർ, ഡീന, ഹരീഷ് ദാസ്, തങ്കമണി, ഫെമിന എന്നിവർ സംസാരിച്ചു.