ആര്യനാട്: ടോക്കിയോ ഒളിമ്പിക്സ് വിശ്വാ മാനവികതയുടെ കായിക മേള എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ നടന്ന ഐക്യദീപം തെളിയിക്കൽ കാമ്പെയിനിന്റെ ഭാഗമായി
ഉഴമലയ്ക്കൽ എലിയാവൂരിൽ നടന്ന പരിപാടി ജില്ലാ എക്സിക്യൂട്ടീവ് അംഗം കണ്ണൻ. എസ്.ലാൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഉഴമലയ്ക്കൽ ശേഖരൻ ദീപം തെളിച്ചു. എ.ഐ.വൈ.എഫ് മേഖലാ പ്രസിഡന്റ് സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അമൽ,മണ്ഡലം കമ്മിറ്റിയംഗം ഷൈൻകുമാർ മേഖലാ ജോയിന്റ് സെക്രട്ടറി വിഷ്ണു, വൈസ് പ്രസിഡന്റ് മിഥുൻ, മേഖലാ കമ്മിറ്റിയംഗങ്ങളായ ശരത്, നിധിൻ തുടങ്ങിയവർ സംസാരിച്ചു.