തിരുവനന്തപുരം: സിലബസിന്റെ പത്ത് ശതമാനംപോലും അറിവ് ലഭിക്കാത്ത സാഹചര്യത്തിൽ പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഓൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡൻഡ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. എ.ഐ.ഡി.എസ്.ഒ സംസ്ഥാന കമ്മിറ്റി അംഗം ഗോവിന്ദ് ശശി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്‌തു. കേരളത്തിലെമ്പാടും സമാനമായ രീതിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് സംഘാടകർ അറിയിച്ചു.