ksta

നെയ്യാറ്റിൻകര: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, എൽ.ഡി.എഫ് സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് കരുത്തുപകരുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ 25 കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന ധർണ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് സജീവ് ഉദ്ഘാടനം ചെയ്‌തു. സിവിൽ സ്റ്റേഷനിൽ കെ.ആർ. രാജനും പഴയകട ജംഗ്ഷനിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് കുമാറും ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ പ്രതീക്ഷ, ആർ. വിദ്യാവിനോദ്, എ.എസ്. ബെൻ റെജി, എം. അയ്യപ്പൻ, എം. ജോൺ ബോയി, അജികുമാർ, എ.എസ്. മൻസൂർ, മായ, വിജയകുമാർ എന്നിവർ പങ്കെടുത്തു.