തിരുവനന്തപുരം: മോട്ടോർ തൊഴിലാളി ഫെഡറേഷൻ ( ഐ.എൻ.ടി.യു.സി) സംസ്ഥാന വ്യാപകമായി നടത്തുന്ന തൊഴിലാളി സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് പടിക്കൽ ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ് നിർവഹിച്ചു. റോജി എം. ജോൺ എം.എൽ.എ, പുത്തൻപള്ളി നിസാർ, അനിൽ തമ്പാനൂർ, കെ.എം. അബ്‌ദുൾ സലാം തുടങ്ങിയവർ സംസാരിച്ചു.