നെയ്യാറ്റിൻകര: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ നെയ്യാറ്രിൻകര വിശ്വഭാരതി പബ്ലിക് സ്കൂളും ഡോ. ജി.ആർ പബ്ലിക് സ്കൂളും നൂറുശതമാനം വിജയം കരസ്ഥമാക്കി. വിശ്വഭാരതി സ്കൂളിൽ ആകെ പരീക്ഷ എഴുതിയ 165 കുട്ടികളിൽ 16 പേർ മുഴുവൻ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി. 141 പേർ ഡിസ്റ്റിംഗ്ഷനും 8 പേർ ഫസ്റ്ര് ക്ലാസും കരസ്ഥമാക്കി.
500ൽ 489 മാർക്ക് നേടി കൃഷ്ണ എസ്.ആർ സ്കൂൾ ടോപ്പറായി. വിജയികളെ സ്കൂൾ ചെയർമാൻ വേലപ്പൻ നായരും അദ്ധ്യാപകരും അഭിനന്ദിച്ചു. ഡോ. ജി. ആർ പബ്ലിക് സ്കൂളിൽ ആകെ പരീക്ഷ എഴുതിയ 81 വിദ്യാർത്ഥികളിൽ 37 പേർക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 97.2 ശതമാനം മാർക്കോടെ സയൻസ് സ്ട്രീമിൽ പ്രൈസിംഗ് ഫ്രെഡിയും കൊമേഴ്സ് സ്ട്രീമിൽ 97 ശതമാനം മാർക്കോടെ മാളവിക എം. അജയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികളെയും അദ്ധ്യാപകരെയും മാനേജിങ് ട്രസ്റ്റി സിസ്റ്റർ മൈഥിലി, ട്രസ്റ്റ് സെക്രട്ടറി അഡ്വ. ആർ.എസ്. ഹരികുമാർ, മാനേജർ പി. രവി ശങ്കർ, പ്രിൻസിപ്പൽ മരിയ ജോ ജഗദീഷ്, വൈസ് പ്രിൻസിപ്പൽ ഡി. സുബി ഗ്ലാഡ്സൺ എന്നിവർ അഭിനന്ദിച്ചു.