തിരുവനന്തപുരം: അഞ്ച് വർഷം സേവനം പൂർത്തിയാക്കുന്ന ഹയർസെക്കൻഡറി ജൂനിയർ അദ്ധ്യാപകർക്ക് പ്രമോഷൻ നൽകാനുള്ള 2016ലെ യു.ഡി.എഫ് മന്ത്രിസഭാതീരുമാനം നടപ്പാക്കാതിരിക്കുന്ന സർക്കാർ നടപടി കടുത്ത അനീതിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന പ്രക്ഷോഭവേദിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.ടി. അബ്‌ദുലത്തീഫ്, എം.എൽ.എമാരായ അഡ്വ. എൻ. ഷംസുദ്ദീൻ, ടി.വി. ഇബ്രാഹിം, എ.കെ.എം അഷ്റഫ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് തോന്നയ്‌ക്കൽ ജമാൽ, കെ.എച്ച്.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി.പി ഉണ്ണി മൊയ്‌തീൻ, നിസാർ ചേലേരി, ഒ.ഷൗക്കത്തലി, എം.എ സലാം, എ.കെ.അജീബ്, ഷമീം അഹമ്മദ്, യു.സാബു തുടങ്ങിയവർ പങ്കെടുത്തു.