കല്ലറ: ക്വാറി ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) പാങ്ങോട് പഞ്ചായത്ത് കൺവൻഷൻ സി.ഐ.ടി.യൂ വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറി (ഇൻ ചാർജ്ജ് ) എൻ. ബാബു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എസ്. സതീശൻ അദ്ധ്യക്ഷനായി. മണ്ണാറം രാമചന്ദ്രൻ, ബി. ഷാജി, അനിൽകുമാർ, ആർ.കെ. ജയകുമാർ, ഖാദർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളാായി ബി. ഷാജി (സെക്രട്ടറി), കൺമണി വിഷ്ണു .എം ( പ്രസിഡന്റ് ), ഗോപകുമാർ (ട്രഷറർ) വൈസ് പ്രസിഡന്റുമാർ മഞ്ചു സുനിൽ, റിജിമോൻ , ജോയിന്റ് സെക്രട്ടറിമാർ ശ്രീദേവി, രാജീവ് എന്നിവരെ തിരഞ്ഞെടുത്തു.