കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിയിൽ കുറവുള്ള രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസുകളും നാല് ഓർഡിനറി ബസുകളും ഡിസ്ട്രിക്ട് കോമൺപൂളിൽ നിന്ന് അനുവദിക്കാൻ നടപടിയായതായി ഐ.ബി. സതീഷ്‌ എം.എൽ.എയുടെ സബ്‌മിഷന്‌ മറുപടിയായി ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു. സർവീസ്‌ മുടങ്ങുന്ന സാഹചര്യത്തിൽ നിലവിലുള്ള സർവീസുകൾ കാര്യക്ഷമമാക്കും. ഡിപ്പോയ്‌ക്ക്‌ അനുവദിച്ച ഷെഡ്യൂൾ പ്രകാരം 31 ഓർഡിനറി സർവീസുകളും 12 ഫാസ്റ്റ് പാസഞ്ചർ ബസും 3 സൂപ്പർഫാസ്റ്റ് ബസുകളുമാണ്‌ ആവശ്യമുള്ളത്‌.27 ഓർഡിനറികളും 10 ഫാസ്റ്റ് പാസഞ്ചർ ബസുകളും 3 സൂപ്പർ ഫാസ്റ്റുകളുമാണ്‌ നിലവിലുള്ളത്‌.