dharna

വെമ്പായം: സുപ്രീം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി വിചാരണ നേരിടണമെന്ന് വിധിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ധർണാസമരം നടത്തി. സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വട്ടപ്പാറ അനിൽകുമാർ, നിസാം ചിതറ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പ്രദീപ് നാരായൺ, ജിനിൽ ജോസ്, സജീന, ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, ജില്ലാ ട്രഷറർ ഷമീം കിളിമാനൂർ, ജില്ലാ വൈസ് പ്രസിഡന്റ് എൻ. സാബു എന്നിവർ സംസാരിച്ചു.