നാഗർകോവിൽ: തമിഴ്നാട് ടൂറിസം മന്ത്രി മതിവേന്തൻ കന്യാകുമാരിയിൽ സന്ദർശനം നടത്തി. കഴിഞ്ഞ ദിവസം രാത്രി കന്യാകുമാരിയിൽ എത്തിയ മന്ത്രി ഇന്നലെ വിവേകാനന്ദ പാറ, തിരുവള്ളുവർ ശില, ചിറ്റാർ ഡാം, പേച്ചിപ്പാറ ഡാം, തൃപ്പരപ്പ് തുടങ്ങിയ ടൂറിസം മേഖലകളിൽ സന്ദർശനം നടത്തി. മന്ത്രി മനോ തങ്കരാജ്, ജില്ലാ കളക്ടർ അരവിന്ദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.