prasobh

അരുവിക്കര: വൊക്കേഷണൽ ഹയർ സെക്കൻഡറി എൻ.എസ്.ക്യു.എഫ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി പ്രശോഭ്. തിരുവനന്തപുരം ജില്ലയിൽ ഈ കോഴ്സിന് മറ്റാർക്കും എ പ്ലസ് ലഭിച്ചിട്ടില്ലെന്നത് പ്രശോഭിന്റെ വിജയത്തിന് തിളക്കം കൂട്ടുന്നു. നിരവധി പ്രതിസന്ധികൾക്കിടയിലും ചിട്ടയായ കഠിന പരിശ്രമത്തിലൂടെ സ്വായത്തമാക്കിയതാണ് ഈ വിജയം. വട്ടിയൂർക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഡി.ബി.ഡി.ഒ കോഴ്സിലാണ് പ്രശോഭ് പഠനം നടത്തിയത്. കോഴ്സിൽ സംസ്ഥാനത്താകെ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയത് 3 പേർക്കാണ്. മറ്റ് രണ്ടുപേരും പാലക്കാടുകാരാണ്

വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഇക്കൊല്ലം അന്താരാഷ്ട്ര നിലവാരത്തിലുള്ള എൻ.എസ്.ക്യു.എഫ് കോഴ്സുകളിലാണ് കുട്ടികൾ പഠനം നടത്തിയിരുന്നത്. മൈലം ജി.വി.രാജ സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ അപ്പുക്കുട്ടന്റെയും സലോമിയുടെയും മൂന്ന് മക്കളിൽ ഇളയവനാണ് പ്രശോഭ്.