വെള്ളറട: സി.ബി.എസ്.ഇ പ്ളസ് ടു പരീക്ഷയിൽ കുന്നത്തുകാൽ ശ്രീ ചിത്തിര തിരുനാൾ സെൻട്രൽ സ്‌കൂളിന് നൂറുശതമാനം വിജയം. 62 കുട്ടികൾ കുട്ടികൾ പരീക്ഷയെഴുതിയതിൽ 44 കുട്ടികൾ ഡിസ്റ്റിംഗ്ഷനും ബാക്കിയുള്ളവർ ഫസ്റ്റ് ക്ളാസും നേടി. സയൻസിൽ 96 ശതമാനം മാർക്കോടുകൂടി സൂരജ് എസ്. നായരും കൊമേഴ്സിൽ 99. 6 ശതമാനം മാർക്കോടുകൂടി അമൃത എം.എസും സ്‌കൂൾ ടോപ്പറായി.