തിരുവനന്തപുരം: ആഗസ്റ്റ് നാലിന് കാലാവധി അവസാനിക്കുന്ന ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റ് സെപ്തംബർ 29 വരെ നീട്ടിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രെെബൂണൽ ഉത്തരവിനെതിരെ പി.എസ്.സി ഹൈക്കോടതിയിൽ അപ്പീൽ പോകും. തിങ്കളാഴ്ച നടക്കുന്ന കമ്മിഷൻ യോഗത്തിൽ തീരുമാനമുണ്ടാകും. സർക്കാർ തീരുമാനമില്ലാതെ റാങ്ക് ലിസ്റ്റ് നീട്ടാൻ കഴിയില്ലെന്നും,​ ഒരേ കാലയളവിൽ കാലാവധി നീട്ടിയ മറ്റു ലിസ്റ്റുകളെ ഒഴിവാക്കി ഒരു ലിസ്റ്റ് മാത്രം നിലനിറുത്തുന്നതിലെ സാങ്കേതിക പ്രശ്‌നം ചൂണ്ടികാട്ടിയുമാകും കോടതിയെ സമീപിക്കുക.