കഴക്കൂട്ടം: സി.ബി.എസ്.ഇ പന്ത്റണ്ടാം ക്ലാസ് പരീക്ഷയിൽ കഴക്കൂട്ടം ജോതിസ് സെൻട്രൽ സ്‌കൂളിന് മിന്നുന്ന വിജയം. 496 മാർക്ക് നേടി ഹ്യുമാനി​റ്റീസ് വിഷയത്തിൽ ശിവരജ്ഞിനി ജി.ബി ദേശീയ തലത്തിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കി. നന്ദന എസ്.ബിജു (സയൻസ് - 493), ആഷ്‌ന മുഹ്‌സിൻ (ഹ്യുമാനി​റ്റീസ് - 492) ബിസ്മി നിസാർ അഹമ്മദ് (സയൻസ് - 491), നിധി ബി.എസ് (സയൻസ് - 491), ബിൻഷ ബിനു (കൊമേഴ്‌സ് - 490), ആകാശ് ആർ.നായർ, അവന്തിക എ. എൽ, ഗായത്രി ജി.എം എന്നിവർ സയൻസിൽ 490 മാർക്ക് നേടികൊണ്ട് ദേശീയ തലത്തിൽ ഈ ഒൻപത് പേർ 10 റാങ്കുകൾക്കുള്ളിൽ എത്തി.

തുടർച്ചയായി പതിനൊന്നാം വർഷവും പന്ത്റണ്ടാംക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു. 197 വിദ്യാർത്ഥികളിൽ 196 പേരും ഡിസ്​റ്റിംഗ്ഷൻ നേടി. വിദ്യാർത്ഥികളെല്ലാം 70 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.