vikraman-nair

തിരുവനന്തപുരം: അദ്ധ്യാപക സംഘടനയായ ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റും സംസ്ഥാന സർക്കാരിന്റെ കരിക്കുലം കമ്മിറ്റി അംഗവുമായിരുന്ന പോത്തൻകോട് കരൂർ 'വന്ദന'ത്തിൽ കാവുവിള കെ. വിക്രമൻ നായർ (69) നിര്യാതനായി. മകളുടെ വസതിയായ ശ്രീകാര്യം ഗവ. എൻജിനിയറിംഗ് കോളജിനു സമീപം 'പവിത്ര'ത്തിലാണ് മരണാനന്തര കർമങ്ങൾ. കെ.എസ്.എസ്.പി.എ രക്ഷാധികാരിയും മുൻ ജനറൽ സെക്രട്ടറിയുമാണ്. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായിരുന്ന ഇദ്ദേഹം കരൂർ സ്റ്റാർ കോളേജ് സ്ഥാപകനും പ്രിൻസിപ്പലുമാണ്. കണിയാപുരം മുസ്ലിം ഹൈസ്കൂൾ, ശ്രീകാര്യം, തോന്നയ്ക്കൽ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. നെടുവേലി, എസ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായും പ്രവർത്തിച്ചു. റിട്ട. സബ് രജിസ്ട്രാർ എം. നിർമലാകുമാരിയാണ് ഭാര്യ. മക്കൾ: വി.എ വിനിത (ബി.ആർ.സി , നെടുമങ്ങാട്), വി.എ. വിനയ (എസ്.കെ.വി എച്ച്. എസ്. എസ്, പാലോട് ) മരുമക്കൾ : ജി.ഗോപിൻ (ജോയിന്റ് രജിസ്ട്രാർ , സാങ്കേതിക സർവകലാശാല), എസ്. ദീപു (എച്ച്.ഡി.എഫ്.സി). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്