കല്ലമ്പലം: നാവായിക്കുളത്തുകാരുടെ ശശി അണ്ണൻ ഓർമയായി. നാവായിക്കുളം ആലുംമൂട്ടിൽ വീട്ടിൽ രാജമ്മയുടെ മകൻ ശശിപിള്ളയുടെ (58) വിയോഗം നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി. കൊവിഡ് ബാധിച്ച് കഴിഞ്ഞ ഒരു മാസമായി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊട്ടൻ എന്നാണ് നാട്ടുകാർ സ്നേഹത്തോടെ ഇദ്ദേഹത്തെ വിളിച്ചിരുന്നത്.
നാവായിക്കുളത്തുകാരെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയാലും ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാതെ നിറ പുഞ്ചിരിയോടെ തോളിൽ തട്ടി ഉടുപ്പ് ആവശ്യപ്പെടാൻ ശശിക്ക് മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. ശശിയുടെ ആവശ്യങ്ങൾ ചില്ലറ തുട്ടുകളിലും പഴയ ഉടുപ്പിലും മാത്രം ഒതുങ്ങിയിരുന്നു. നാട്ടിൽ എവിലെ കല്യാണം നടന്നാലും വിളിച്ചില്ലെങ്കിലും സകലവിധ അവകാശങ്ങളോടുംകൂടി ഏറ്റവും നല്ല തൂവെള്ള മുണ്ടും ഷർട്ടും ധരിച്ച് പങ്കെടുക്കാൻ ശശിക്ക് അവാകശമുണ്ടായിരുന്നു.
നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ ചടങ്ങുകൾക്കും മറ്റേത് ആവശ്യങ്ങൾക്കും ശശി മുൻനിരയിലുണ്ടായിരുന്നു. വിതുമ്പലോടെയാണ് ഗ്രാമം ശശിയുടെ വിയോഗം കേട്ടച്. സഹോദരങ്ങൾ : ഷാജി, ഗിരിജ,ഷീല.