തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നലെ 20,772 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. 13.61 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 116 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 16,701 ആയി. ചികിത്സയിലായിരുന്ന 14,651 പേർ രോഗമുക്തി നേടി.