ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലികയുടെ ക്യാമ്പ് ഓഫീസ് താന്നിവിള ജംഗ്ഷനു സമീപം എന്റെ ഗ്രാമം എന്ന പേരിൽ ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിനുള്ള സഹായ കേന്ദ്രമായാണ് ഓഫീസ് പ്രവർത്തിക്കുക. ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, സി.പി.എം ഏരിയാ കമ്മിറ്റി അംഗം പി. ടൈറ്റസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിശ്വാമിത്ര വിജയൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീകണ്ഠൻ, അംഗങ്ങളായ എസ്. ദിൽജിത്ത്, വി. മണിക്കുട്ടൻ, എം.യു. മനുകുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.