vaccine

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 4,96,619 പേർക്ക് വാക്‌സിൻ നൽകി ആരോഗ്യവകുപ്പ് റക്കാർഡിട്ടു. ഇത് ആദ്യമായാണ് ഇത്രയധികം പേർക്ക് ഒരു ദിവസം വാക്‌സിൻ നൽകുന്നതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്നലെ 1,753 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. 97,507 പേർക്ക് വാക്‌സിൻ നൽകിയ തലസ്ഥാനമാണ് മുന്നിൽ. തൃശൂരിൽ 51,982, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ 40,000ലധികം പേർക്ക് വാക്‌സിൻ നൽകി. 1,37,96,668 പേർക്ക് ഒന്നാം ഡോസും 59,65,991 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ ആകെ 1,97,62,659 പേർക്കാണ് ഇതുവരെ വാക്‌സിൻ നൽകിയത്. അതേസമയം സംസ്ഥാനത്ത് 2.45 ലക്ഷം ഡോസ് വാക്‌സിൻ കൂടി ലഭ്യമായി. എറണാകുളത്ത് രണ്ടു ലക്ഷം ഡോസ് കൊവിഷീൽഡും തിരുവനന്തപുരത്ത് 45,000 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്.