dd

നെടുമങ്ങാട്‌: നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യമൊരുക്കി മണ്ഡലം സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് മുന്നേറി.

പദ്ധതിയുടെ പൂർത്തീകരണത്തിനായി പ്രയത്‌നിച്ച ബി.എസ്.എൻ.എൽ ജീവനക്കാർ, കേരള ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ തുടങ്ങിയവരുടെ സേവനം അഭിനന്ദനാർഹമാണ്. കന്യാകുളങ്ങര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി അഡ്വ. ജി.ആർ. അനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ ഓൺലൈനിലൂടെ അറിയിച്ചു. മന്ത്രി വി. ശിവൻകുട്ടി സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം ഓൺലൈനിലൂടെ നടത്തി.

നെടുമങ്ങാട് മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പഠനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത 1980 വിദ്യാർത്ഥികൾക്ക് മൊബൈൽ, ലാപ്ടോപ്പ്,ടിവി എന്നിവ എത്തിച്ചു നൽകി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.