തിരുവനന്തപുരം : കൊവിൻ പോർട്ടൽ തകരാറിലായത് ഇന്നലെ വാക്‌സിനേഷനെ ബാധിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തകരാർ പരിഹരിച്ചെങ്കിലും രണ്ടര മണിക്കൂറോളം വാക്‌സിനേഷൻ കേന്ദ്രത്തിലെ ജീവനക്കാർ വലഞ്ഞു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംസ്ഥാനത്തുടനീളം പോർട്ടലിൽ കരാറുണ്ടായത്. ഇതോടെ സ്‌പോട്ട് രജിസ്ട്രേഷനും മുൻകൂട്ടി രജിസ്റ്റർ ചെയ്തെത്തുന്നവരുടെ വിവരങ്ങളും രേഖപ്പെടുത്താൻ കഴിയാതെ വന്നു. 2.30ന് തകരാർ പരിഹരിച്ചു. വാക്‌സിനേഷൻ അവസാനിച്ച ശേഷം ശേഖരിച്ച വിവരങ്ങൾ കൊവിനിൽ രേഖപ്പെടുത്തി ആരോഗ്യപ്രവർത്തകർ മടങ്ങിയത് രാത്രിയോടെയാണ്.