തിരുവനന്തപുരം: സിറ്റി ട്രാഫിക്‌ എൻഫോഴ്‌സ്‌മെന്റ്‌ യൂണിറ്റിലെ പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ ധനലക്ഷ്‌മി ബാങ്കിന്റെ വകയായി മഴക്കോട്ടുകൾ വിതരണം ചെയ്തു. ട്രാഫിക്‌ നോർത്ത്‌ അസി. കമ്മിഷണർ സുരേഷ്‌ കുമാർ യോഗം ഉദ്‌ഘാടനം ചെയ്തു. ധനലക്ഷ്‌മി ബാങ്ക്‌ റീജിയണൽ മാനേജർ അരുൺ സോമനാഥൻ നായർ മഴക്കോട്ട്‌ വിതരണം ചെയ്തു. കേരള പൊലീസ്‌ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കിരൺ എസ്‌. ദേവ്‌ അദ്ധ്യക്ഷനായി. ട്രാഫിക്‌ സൗത്ത് അസി. കമ്മിഷണർ അരുൺ രാജ്‌, കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ടി.എസ്‌. ബൈജു, സംസ്ഥാന ട്രഷറർ സുധീർ ഖാൻ, കേരള പൊലീസ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം വി.എസ്‌. സജി, ധനലക്ഷ്‌മി ബാങ്ക്‌ ചീഫ്‌ മാനേജർ രാജലക്ഷ്‌മി, മാനേജർമാരായ ഗണേഷ്‌, ശ്രീകല, അജിത്‌കുമാർ, മനു നായർ, അസി. മാനേജർ മനോജ്‌, ഓഫീസർ വിനോദ്‌കുമാർ എന്നിവരും പങ്കെടുത്തു.