തിരുവനന്തപുരം: കൊവിഡ് മാനദണ്ഡം പാലിച്ചില്ലെന്ന് ആരോപിച്ച് വൃദ്ധ വില്പനയ്ക്കായി കൊണ്ടുവന്ന മത്സ്യം അഴുക്കുചാലിൽ തള്ളിയ പള്ളിപ്പുറം പൊലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. അഞ്ചുതെങ്ങ് സ്വദേശിയായ മേരി വർഷങ്ങളായി ഇവിടെ മത്സ്യവില്പന നടത്തുന്നുണ്ട്. യാതൊരു കാരണവുമില്ലാതെയാണ് പൊലീസെത്തി പ്രകോപനം സൃഷ്ടിച്ച് മത്സ്യം അഴുക്ക് ചാലിലേക്ക് എറിഞ്ഞത്. ഇതിനെതിരെ മുഖ്യമന്ത്രി കർശനമായ നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് ആവശ്യപ്പെട്ടു.