ddd

ശ്രീ​കാ​ര്യം​:​ ​​മാ​ന​വീ​യം ​വീ​ഥി​യു​ടെ​ ​മാ​തൃ​ക​യി​ൽ​ ​ടെ​ക്നോ​പാ​ർ​ക്കി​ൽ​ ​കാ​ര്യ​വ​ട്ടം​ ​യൂണിവേഴ്സിറ്റി കാ​മ്പ​സി​ന് ​സ​മീ​പ​ത്തായി​ ​സജ്ജമാക്കുന്ന​ ​അ​ക്ഷ​ര​വീ​ഥി​യു​ടെ​ ​നി​ർ​മ്മാ​ണം​ ​അന്തിമഘട്ടത്തിൽ.​ ​മൂ​ന്നു​വ​ർ​ഷം​ ​മു​മ്പ് അഞ്ചുകോ​ടി​ ​രൂ​പ​ ​വ​കയി​രു​ത്തി​ ​നി​ർ​മ്മാ​ണം തുടങ്ങിയ പ​ദ്ധ​തി​യി​ലെ കാ​ര്യ​വ​ട്ടം​ ​-​ ​അ​ര​ശും​മൂ​ട് ​റോ​ഡി​ന്റെ​ ​ന​വീ​ക​ര​ണം​ നേരത്തെ​ പൂ​ർത്തിയാ​യി​രുന്നു.

റോ​ഡി​ന്റെ​ ​ഇ​രു​വ​ശ​ങ്ങ​ളും​ ​വീ​തി​ ​കൂ​ട്ടി​ ​ഓ​ട​യും​ ​ത​റ​യോ​ടു​ക​ൾ​ ​പാ​കി​യ​ ​ന​ട​പ്പാ​ത​ക​ളും​ ​ഒരുക്കിയിട്ടുണ്ട്.​ ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിക്കുന്ന ജോലികളും ഏറക്കുറെ പൂർത്തിയായി. ടെ​ക്നോ​പാ​ർ​ക്കി​ന്റെ​ ​കി​ഴ​ക്കേ​ ​ക​വാ​ടം​ ​മുത​ൽ​ ​കാ​മ്പ​സി​ന്റെ​ ​സ​മീ​പം​ ​വ​രെ​യു​ള്ള​ ​ഒ​രു​ ​കി​ലോ​മീ​റ്റ​ർ​ ​റോ​ഡാ​ണ് ​സാം​സ്‌കാ​രി​ക​ ​ഇ​ട​നാ​ഴി​യാ​ക്കി​ ​മാ​റ്റു​ന്ന​ത്.​ ​​ നേരത്തെ ​തീ​രേണ്ട​ ​പ​ണി​ക​ൾ കൊവിഡ് കാരണമാണ് വൈകിയത്. പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​റോ​ഡ് ​വി​ഭാ​ഗ​ത്തി​നാണ് ​നി​ർ​മ്മാ​ണ​ച്ചു​മ​ത​ല.

തൃ​പ്പാ​ദ​പു​രം​ ​ക്ഷേ​ത്ര​ത്തി​ന് ​മു​ന്നി​ലൂ​ടെ​ ​അ​ര​ശും​മൂ​ട് ​ജം​ഗ്‌​ഷ​ൻ​ ​വ​രെ​ 2.8​ ​കി​ലോ​മീ​റ്റ​ർ​ ​നീ​ള​ത്തി​ൽ​ ​നി​ല​വി​ലെ​ ​റോ​ഡ് ​ബി.​എം​ ​ആ​ൻഡ് ബി.​സി​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യി​ൽ​ ​ന​വീ​ക​രി​ച്ചി​രു​ന്നു.​ ​ലേ​ഡീ​സ് ​ഹോ​സ്റ്റ​ൽ​ ​മു​ത​ലു​ള്ള​ ​ഭാ​ഗ​ത്ത് ​കാ​മ്പ​സി​ന്റെ​ ​സു​ര​ക്ഷ​ ​മു​ൻ​നി​റു​ത്തി​ ​ഉ​യ​ര​മു​ള്ള​ ​കോ​ൺ​ക്രീ​റ്റ് ​ഭി​ത്തി​ക​ളും​ ​ഇ​വി​ടെ​ ​നി​ർ​മ്മി​ച്ചു.​

ഇനി തീരാനുള്ളത്

​ഫൈ​ൻ​ ​ആ​ർ​ട്സ് ​കോ​ളേ​ജി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​ക​ലാ​കാ​ര​ന്മാ​രു​ടെ​യും​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ചു​മ​ർ​ ​ചി​ത്ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ആ​ർ​ട്ട് ​ഗാ​ല​റി​ക​ൾ,​​​ ​അ​മ്പ​ല​ത്തി​ൻ​ക​ര​യി​ൽ​ ​പ്ര​വേ​ശ​ന​ക​വാ​ട​വും​ ​വീ​ഥി​യു​ടെ​ ​ഇ​രു​വ​ശ​ത്തും​ ​ത​ണ​ൽ​മ​ര​ങ്ങളും​ ​ചെ​ടി​ക​ളും​ ​വ​ച്ചു​പി​ടി​പ്പി​ക്കുക, ​​എ​ൽ.​ഇ.​ഡി​ ​സ്ട്രീ​റ്റ് ​ലൈ​റ്റു​ക​ൾ​ ​സ്ഥാ​പി​ക്കു​ക തുടങ്ങിയവ

റോ​ഡി​ന്റെ​ ​ആ​കെ​ ​നീ​ളം​ ​- 2.8​ ​കി​ലോ​ ​മീ​റ്റർ

സാം​സ്കാ​രി​ക​ ​ഇ​ട​നാ​ഴി​ ​-​ 1​ ​കി​ലോ​ ​മീ​റ്റർ

പ​ദ്ധ​തി​ത്തു​ക​ ​-​ 5​ ​കോ​ടി

കൊ​വി​ഡി​നെ​ ​തു​ട​ർ​ന്ന്​ ​ജീ​വ​ന​ക്കാ​രെ​ ​കി​ട്ടാ​തെവന്നതാണ് ​അ​ക്ഷ​ര​വീ​ഥി​യു​ടെ​ ​നി​ർ​മ്മാ​ണം​

നീ​ണ്ടു​പോകാൻ കാരണം. ​ഇ​പ്പോ​ൾ​ ​നി​ർ​മ്മാ​ണ​ ​പ്ര​വൃ​ത്തി​ക​ൾ​ ​അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.​ ​


ശ്യാമ മോഹൻ ​(​ഓവർസിയർ,ക​ഴ​ക്കൂ​ട്ടം​

പൊ​തു​മ​രാ​മ​ത്ത് ​റോ​ഡ് ​വി​ഭാ​ഗം )