പാലോട്: പച്ച റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ഒാഫീസ് ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ് പത്മാലയം മിനിലാലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം സോഫി തോമസ് മുഖ്യ പ്രഭാഷണം നടത്തി.സെക്രട്ടറി സി.കെ.സദാശിവൻ,ഗ്രാമ പഞ്ചായത്തംഗം നീതു സജീഷ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ അംഗങ്ങളായ എസ്.എസ്.എൽ.സി വിജയികളെ യോഗത്തിൽ അനുമോദിച്ചു.എസ്. എസ്.സജീഷ് സ്വാഗതവും എസ്.എസ്.ബാലു നന്ദിയും പറഞ്ഞു.