rakthaprathinja

മുടപുരം: സ്ത്രീധനത്തിനെതിരെ കേരള മഹിളാസംഘം ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി കോരാണി ജംഗ്ഷനിൽ രക്തപ്രതിജ്ഞ സംഘടിപ്പിച്ചു. മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.വസന്തം ഉദ്ഘാടനം ചെയ്തു.മഹിളാസംഘം മണ്ഡലം പ്രസിഡന്റ് പി.റീന അദ്ധ്യക്ഷ വഹിച്ചു.മണ്ഡലം സെക്രട്ടറി ഗംഗ അനി സ്വാഗതം പറഞ്ഞു.സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി.റ്റൈറ്റസ്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കവിതസന്തോഷ്,അഡ്വ.രാഖി രവികുമാർ,എ.ഐ.ടി.യു.സി നിയോജക മണ്ഡലം സെക്രട്ടറി കോരാണിവിജു,തോന്നയ്ക്കൽ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.രക്തപ്രതിജ്ഞ കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി ബി.ശോഭന ചൊല്ലിക്കൊടുത്തു.ജയനന്ദി നന്ദി പറഞ്ഞു.