ബാലരാമപുരം :മന്ത്രി വി ശിവൻകുട്ടിയുടെ വ്യക്തിപരമായി വേട്ടയാടാനുള്ള ബി.ജെ.പി ശ്രമത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സി.പി.എം നേമം ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു.ബാലരാമപുരം നോർത്ത് - സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബാലരാമപുരത്ത് നടന്ന നഗരം ചുറ്റി പ്രകടനം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി മോഹനൻ, ലോക്കൽ സെക്രട്ടറിമാരായ എസ് രാധാകൃഷ്ണൻ, എം എച്ച് സിദ്ദിഖ് അലി , സിഐടിയു എരിയ സെക്രട്ടറി എസ് സുദർശനൻ തുടങ്ങിയവർ സംസാരിച്ചു. പാപ്പനംകോട് , എസ്റ്റേറ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പാപ്പനംകോട് ജംഗ്ഷനിൽ നടന്ന യോഗം ഏരിയ കമ്മിറ്റി അംഗം എ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റ് ലോക്കൽ സെക്രട്ടറി എ കമാൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം നിറമൺകര വിജയൻ, പാപ്പനംകോട് ലോക്കൽ സെക്രട്ടറി കെ പ്രസാദ് എന്നിവർ സംസാരിച്ചു. നേമം ലോക്കലിൽ പൂഴികുന്നിൽ നിന്നും ആരംഭിച്ച പ്രകടനം വെള്ളായണി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന ഐകൃദാർഢ്യ യോഗം ഏരിയ കമ്മിറ്റി അംഗം എ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി വി എസ് ഷാജി നേതൃത്വം നൽകി.നരുവാമൂട് ലോക്കലിൽ അരിക്കടമുക്കിൽ നിന്നും ആരംഭിച്ച പ്രകടനം പ്രാവച്ചമ്പലം ജംഗ്ഷനിൽ ലോക്കൽ സെക്രട്ടറി എസ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പള്ളിച്ചൽ ലോക്കലിൽ മുടവൂർപാറ നിന്നും ആരംഭിച്ച പ്രകടനം വെടിവെച്ചാൽകോവിലിൽ ഏരിയ കമ്മിറ്റി അംഗം പി. ടൈറ്റസും ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി ശ്രീകണ്ൻ നേതൃത്വം നൽകി.കല്ലിയൂരിൽ പുന്നമൂട് നിന്നും ആരംഭിച്ച പ്രകടനം കല്ലിയൂർ ജംഗ്ഷനിൽ ഏരിയ കമ്മിറ്റി അംഗം ജി വസുന്ധരൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി എസ് ആർ ശ്രീരാജ് സംസാരിച്ചു.വെളളായണിയിൽ ക്ഷേത്ര ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ശാന്തിവിളയിൽ പുകസ ജില്ലാ കമ്മിറ്റി അംഗം എസ് വിജയകുമാർ ഉദ്ഘാടനം ചെയ്തു.