photo

പാലോട്:തിരുവനന്തപുരം എലൈറ്റ് ലയൻസ് ക്ലബിന്റെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി നിരാലംബരായവർക്ക് കൈതാങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി പെരിങ്ങമ്മല പഞ്ചായത്തിലെ ദൈവപ്പുരയിലെ രോഗിക്ക് വാക്കറും,ഇതോടൊപ്പം അന്നം സുകൃതം പദ്ധതിയിൽ ഉൾപ്പെടുത്തി പാപ്പനംകോട് കോളനിയിലെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു.ലയൺ ക്ലബ് പ്രസിഡന്റ് ലയൺ ശ്യാം,സെക്രട്ടറി ലയൺ വിജയകുമാർ,ലയൺ രവികുമാർ,കമാൽ ഹാജി ഷഫീക്,പഞ്ചായത്തംഗം അരുൺ കുമാർ എന്നിവർ പങ്കെടുത്തു.